
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് ജൂബിലി കൊടിയേറ്റ് ഞായറാഴ്ച്ച വി. കുർബാനയ്ക്ക് ശേഷം നടക്കും. ഇടവക വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. അതിനു ശേഷം ഇടവകയിലെ അധ്യാത്മിക പ്രസ്ഥാനങ്ങളുടെ യുവജന സംഗമം നടക്കും.